തിരുവനന്തപുരം : തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും.അടിസ്ഥാന യോഗ്യത - അതത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം. ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം ഡീൻ യു.ജി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇംഗ്ലീഷ് അദ്ധ്യാപക ഇന്റർവ്യൂ 22ന് രാവിലെ 10നും ഇക്കണോമിക്സ് ഇന്റർവ്യൂ 23ന് രാവിലെ 10നും നടക്കും.