
ചിറയിൻകീഴ്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കള്ളകേസെടുത്ത് ജയിലിലടച്ച ഇടതു സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ അഭയൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, കടയറ ജയചന്ദ്രൻ, അബ്ദുൽ ജബ്ബാർ, മോനി ശാർക്കര, സുനിൽ പെരുമാതുറ, ശരുൺകുമാർ, ജയന്തി കൃഷ്ണ, ബിജു കിഴുവിലം, ജെ.ശശി, ആർ.കെ രാധാമണി, എ.അൻസാർ എന്നിവർ പങ്കെടുത്തു.