വർക്കല : നിത്യഹരിത നായകൻ പ്രേംനസീറിന്റെ 35-ാം ചരമ വാർഷിക ദിനമായ 16ന് കിസാകിന്റെ ആഭിമുഖ്യത്തിൽ വർക്കലയിൽ പ്രേംനസീർ അനുസ്മരണം സംഘടിപ്പിക്കും. വർക്കല മുൻസിപ്പൽ പാർക്കിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്‌ഘാടനം ചെയ്യും.കിസാക് പ്രസിഡന്റ് ഷോണി ജി ചിറവിള അദ്ധ്യക്ഷത വഹിക്കും. പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ആർ.സുഭാഷ് അനുസ്മരണ പ്രഭാഷണം നടത്തും.അജു ചിറയിൻ കീഴ്,ശരണ്യ സുരേഷ്,ഉണ്ണി.ജി.കണ്ണൻ,സി.പ്രസന്നകുമാർ,എം.നവാസ്,വർക്കല സബേശൻ എന്നിവർ സംസാരിക്കും.സെക്രട്ടറി എസ്.ബാബുജി സ്വാഗതവും ട്രഷറർ അനിൽ വർക്കല നന്ദിയും പറയും.പ്രേംനസീർ സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും ഇതോടൊപ്പം നടക്കും.