തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ബോർഡ് മീറ്റിംഗ് റൂമിന് ഗ്രിൽ സ്ഥാപിക്കാനുള്ള മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​,​ അക്വ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ജല അതോറിട്ടി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംപ്ളോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ,​ പ്രസിഡന്റ് പി.എസ്.അജയകുമാർ,​ സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി,​ ജില്ലാ സെക്രട്ടറി എം.ആർ.മനുഷ്,​ അക്വ സംസ്ഥാന പ്രസിഡന്റ് തമ്പി,​ സംസ്ഥാന ട്രഷറർ എസ്. രഞ്ജീവ്, നേതാക്കളായ ജി.ആർ.ഹേമന്ത്, രാജേഷ് ആർ. ചന്ദ്രൻ, എ.രാജു, പി.എം.സാംസൺ, രമ, പി.കെ.റീജ,​ ഇ.പി. ഫിറോസ്,​ എം.ആർ.പ്രവീൺ കുമാർ, ജോയി.എച്ച്.ജോൺസ് തുടങ്ങിയവർ പങ്കെടുത്തു.