
വർക്കല:കിളിമാനൂർ പനപ്പാംകുന്നിലെ ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വീട് പണിത് നൽകുന്ന സ്വപ്നക്കൂട് പദ്ധതിയിലേക്ക് ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ കിളിമാനൂർ കെ.ആർ.ടി.എയ്ക്ക് കൈമാറി.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.എസ്.എൻ.ട്രസ്റ്റ് മാനേജുമെന്റ്,കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഭാഗമായ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, അദ്ധ്യാപകർ, അനദ്ധ്യാപകർ
എന്നിവരുടെ സഹകരണത്തോടെ കിളിമാനൂർ കെ.ആർ.ടി.എയുടെ ആഭിമുഖ്യത്തിലാണ് സ്വപ്നക്കൂട് ഒരുങ്ങുന്നത്. എൻ . എസ് .എസ് വോളന്റിയർമാർ നൽകി വരുന്ന നിർമ്മാണ സേവന പ്രവർത്തനങ്ങൾക്കു പുറമേയാണ് തുക കൈമാറിയത്. പ്രിൻസിപ്പൽ ഡോ.വിനോദ് സി സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
സെനറ്റ് മെമ്പർ ഡോ.എസ്.സോജു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.പ്രീതാ കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡൻറും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡൻറുമായ ജി.ശിവകുമാർ, കെ.ആർ.റ്റി.എ ജില്ലാ പ്രസിഡന്റ് എം.ഷാമില, സ്മിത.പി.കെ, അഭിനവ് .എസ്.എസ്, അഭയ്, സച്ചിൻ, ഷഹാന, കാർത്തിക് .എം.എസ്, അഖില അശോക് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.ആർ.രേഷ്മ സ്വാഗതവും ജെ.എസ്.ആശാസുരഭി നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ്, വോളന്റിയർമാരായ അതുൽ, രാഹുൽ, അനന്തു, സഞ്ജയ്, റിച്ചു, അഭിജിത്ത്, സംഗമി എന്നിവർ നേതൃത്വം നൽകി.