തിരുവനന്തപുരം: സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി വയോജന കലാമേള സംഘടിപ്പിക്കും. 27,28 തീയതികളിലാണ് മേള.ലളിതഗാനം,കവിതാ പാരായണം, സമൂഹ ഗാനം, നാടൻ പാട്ട്, കഥാ രചന, ചിത്ര രചന, അക്ഷരശ്ലോകം, സംഘ നൃത്തം, നടോടി നൃത്തം, ഒപ്പന, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര തുടങ്ങിയ കലാ ഇനങ്ങളിലും നടത്തം, ഓട്ടം,റിലേ, ഹർഡിൽസ്, ജമ്പ്, ത്രോസ്, ഷട്ടിൽ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങളിലുമാണ് മത്സരം.താത്പര്യമുള്ളവർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ vayojanakalakayikamela@gmail.com ഇ-മെയിൽ മുഖേനയോ അപേക്ഷിക്കാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അവസാന തീയതി 20ന് വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ - 9447859494, ഓഫീസ്- 9567535454