തിരുവനന്തപുരം: മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് ശബരിമല സന്ദർശിക്കും.

രാവിലെ 9ന് നിലയ്ക്കലിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ അവലോകന യോഗങ്ങളിലും സംബന്ധിക്കും. മൂന്നിടത്തെയും സുരക്ഷാക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.