
തിരുവനന്തപുരം: അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ (എ.ഇ.എസ്.എൽ)സ്മാർട്ട് മീറ്ററുകൾക്ക് എയർടെൽ ബിസിനസ് കണക്ടിവിറ്റി നൽകും. രണ്ട് കോടിയിലധികം സ്മാർട്ട് മീറ്ററുകളുടെ പ്രവർത്തനത്തിന് ആവശ്യമായ കണക്ടവിറ്റിയാണ് ഇന്ത്യയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെല്ലിന്റെ ബി 2 ബി സ്ഥാപനമായ എയർടെൽ ബിസിനസ് നൽകുന്നത്.
എയർടെല്ലിന്റെ എൻ.ബി-ഐ.ഒ.ടി, 4ജി, 2ജി എന്നിവയിലൂടെ പ്രവർത്തിക്കുന്ന സ്മാർട്ട് മീറ്ററിംഗ് സൊല്യൂഷൻസ് എ.ഇ.എസ്.എല്ലിന്റെ സ്മാർട്ട് മീറ്ററുകൾക്കും ഹെഡ് എൻഡ് ആപ്ലിക്കേഷനുകൾക്കുമിടയിൽ നിർണായകമായ ഡാറ്റ തടസമില്ലാതെ കൈകാര്യം ചെയ്യാൻ സഹായിക്കും.