bharatheeya-vidyapeetam

പാറശാല: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള ' അമൃതം-2024' ന് പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ തിരിതെളിഞ്ഞു. ദൂരദർശൻ ഡയറക്ടർ അജയ് ജോയ് കലാമേള ഉദ്‌ഘാടനം ചെയ്തു. സിനിമാ സീരിയൽ താരം മായാ വിശ്വനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കാര്യദർശിയും ജില്ലാ ആദ്ധ്യക്ഷനുമായ എൻ. രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ രക്ഷാധികാരി ടി. ജയചന്ദ്രൻ, എൻ.രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾക്ക് സ്നേഹാദരങ്ങൾ നൽകി. ഭാരതീയ വിദ്യാനികേതൻ ജില്ലാ കാര്യദർശി പി.കെ. സുരേഷ് സ്വാഗതവും ജില്ലാ മാതൃസമിതി അദ്ധ്യക്ഷ അശ്വതി പ്രമോദ് കൃതജ്ഞതയും പറഞ്ഞു.