നെയ്യാറ്റിൻകര: അരങ്ങൽ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് കേരളകൗമുദിയും വർക്കല കൃഷ്ണ തീരം റിസോർട്ടും സംയുക്തമായി സംഘടിപ്പിച്ച സമ്മാനപദ്ധതി നറുക്കെടുപ്പിൽ വിജയിച്ചർക്കുള്ള മെഗാസമാനങ്ങൾ കൃഷ്ണ തീരം എം.ഡിയും അഭിജിത് ഫൗണ്ടേഷൻ ചെയർമാനുമായ കോട്ടുകാൽ കൃഷ്ണകുമാർ വിതരണം ചെയ്തു. കൗൺസിലർ ഗ്രാമംപ്രവീൺ, കേരളകൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ എസ്. അനിൽകുമാർ ഓലത്താന്നി അനിൽ, ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് വി. രാജശേഖരൻ നായർ, സെക്രട്ടറി ടി. അനിൽ കുമാർ, വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, അരങ്ങൽ ഗോപകുമാർ എന്നിവർ പങ്കെടുത്തു.
(2) സെമിനാർ നടത്തി
നെയ്യാറ്റിൻകര: താലൂക്ക് വ്യവസായ ഓഫീസും തിരുവനന്തപുരം ജൻ ശിക്ഷൻ സൻസ്ഥാനും സംയുക്തമായി വ്യവസായ സംരഭകത്വ സെമിനാർ സംഘടിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ലിൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ സതീഷ് കുമാർ, ചമ്പയിൽ സുരേഷ്, അഡ്വ മഞ്ചവിളാകം ജയകുമാർ, സൗമ്യ. പി.എസ്, ശാലിനി തുടങ്ങിയവർ പങ്കെടുത്തു. ഉപജില്ലാ വ്യവസായ ഓഫീസർ വി.സി. ഷിബു ഷൈൻ സെമിനാറിന് നേതൃത്വം നൽകി. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
(3) കൗമാരക്കാർക്ക് വ്യക്തിത്വ വികസന ശില്പശാല
നെയ്യാറ്റിൻകര: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിന വ്യക്തിത്വ വികസന ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്സ് ആൽഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ. പ്രൊഫ. ഡോ. ചിത്ര ടി. നായർ അധ്യക്ഷത വഹിച്ചു. കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് തിരുവനന്തപുരം ജില്ല കോർഡിനേറ്റർ പ്രൊഫ. അബ്ദുൽ അയൂബ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ സുറിന മോൾ. ആർ, സീനിയർ സൂപ്രണ്ട് രാജശേഖരൻ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. പ്രദീപകുമാരി, ഇക്കണോമിക്സ് വിഭാഗം മേധാവി സർജിൻ എന്നിവർ സംസാരിച്ചു. അജി ജോർജ്, സഞ്ചു ടി. കുര്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
(5) കുടുബസംഗമം നടത്തി
നെയ്യാറ്റികര: കെ.എൻ.എം.എസിന്റെ നേതൃത്വത്തിൽ കുടുബസംഗമം നടത്തി. ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.മൈക്കിൾ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി ഡോ.സണ്ണിരാജീവ് ജെ.ജയരാജൻ, എം.എച്ച്. ജയരാജ്, കെ.പി.സൂരജ് എന്നിവർ സംസാരിച്ചു.
(6) അരങ്ങൽ മഹാദേവ ക്ഷേത്ര മഹോത്സവം സമാപിച്ചു
നെയ്യാറ്റിൻകര: വെൺപകൽ മഹാദേവ ക്ഷേത്ര മഹോത്സവം സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തിരുവല്ലം തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടും ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ജി.ശങ്കരനാരായണനും പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.രാജശേഖരൻ നായർ ടി. അനിൽകുമാർ എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ആകാശ വിസ്മയ കാഴ്ചകളും ഉണ്ടായിരുന്നു.