മുടപുരം:തപസ്യ കലാസാഹിത്യവേദി അഴൂർ യൂണിറ്റിന്റെ ഉദ്ഘാടനം 14ന് രാവിലെ 8 ന് പെരുങ്ങുഴിയിലെ അഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സുരേഷ് ഗോപാൽ നിർവഹിക്കും. സംഗീത സംവിധായകനും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ പാർത്ഥസാരഥി കരുണാകരൻ, ഗാന രചയിതാവ് ബിജു മുരളി, അഭിനേതാവും സംവിധായകനുമായ രമേഷ് ഗോപാൽ, നർത്തകി അനുജ,കലാകാരൻ സുജിത് ഭവാനന്ദൻ, പ്രശാന്ത്. ജി തുടങ്ങിയവർ പങ്കെടുക്കും. കലാ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന രമേശ് ഗോപാൽ, കവിയും സാഹിത്യകാരനുമായ മുട്ടപ്പലം വിജയകുമാർ, സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ഋതുവർണ്ണൻ, കലാകാരൻ ഉണ്ണിക്കണ്ണൻ എന്നിവരെ ആദരിക്കും.ഉദ്ഘാടന ചടങ്ങിന് ശേഷം ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനങ്ങൾ, എന്നീ ആലാപന മത്സരങ്ങളും പെൻസിൽ ഡ്രായിംഗ്, വാട്ടർ കളറിംഗ് എന്നീ ചിത്ര രചനാ മത്സരങ്ങളും അരങ്ങേറും.വിശദവിവരങ്ങൾക്ക് ഫോൺ. 9539946961, 7907329090.