ആറ്റിങ്ങൽ: കവലയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയിൽ തയ്യൽ മെഷീനുകളും വർക്കല ചാരിറ്റബിൾ വൃദ്ധസദനത്തിലേയ്ക്കുളള കെട്ടിട ധനസഹായത്ത വിതരണവും എം.എൽ.എ ഒ.എസ് അംബിക നിർവഹിച്ചു.എൻ.എസ്.എസ് വോളന്റിയേഴ്സ് സ്ക്രാപ്പ് ചലഞ്ചിലൂടെയും മറ്റും ശേഖരിച്ച തുക വർക്കല വാത്സല്യം വൃദ്ധസദന കെട്ടിട നിർമ്മാണത്തിന് വേണ്ടി സംഭാവന നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സുധീർ മുഖ്യാതിഥിയായി. മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി. തമ്പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയന്തി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു, സ്കൂൾ ഹെഡ്മിസ്ട്രസ് വിജയ് ബാസു, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ഷൈജു, അദ്ധ്യപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ എം.എസ് സുധീർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.