വിഴിഞ്ഞം: പയറ്റുവിള കൊല്ലകോണം ശ്രീയക്ഷിയമ്മ ദേവീ ക്ഷേത്ര വാർഷിക ഉത്സവം 15 മുതൽ 17 വരെ നടക്കും.15ന് രാവിലെ5.30ന്‌ മഹാഗണപതി ഹോമം,8ന് മൃത്യുഞ്ജയ ഹോമം, 9.10ന് ദേവീ മാഹാത്മ്യം പാരായണം,11ന് നാഗരൂട്ട്,12ന് സമൂഹസദ്യ, വൈകിട്ട് 6.40ന് ഭജനാമൃതം, രാത്രി8 ന്‌ കലാസന്ധ്യ.16ന് രാവിലെ 9ന് കുങ്കുമാഭിഷേകം, 10.05ന് രക്തദാന ക്യാമ്പ്,12ന് സമൂഹസദ്യ, വൈകിട്ട് 6.30ന്‌ അലങ്കാര ദീപാരാധന, 7.15ന് ഉത്സവരാവ്, രാത്രി 8ന്‌ ദേവിക്ക് പട്ട് മൂടൽ.17ന് രാവിലെ 8.15ന് സമൂഹപൊങ്കാല, 9.30ന് ജീവദായിനിയുടെ വാർഷിക പൊതുസമ്മേളനം, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ. ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്യും. അഗസ്ത്യ ആശ്രമം മഠാധിപതി സ്വാമി രാജ വൈദ്യം മോഹൻലാൽ മുഖ്യപ്രഭാഷണം നടത്തും.12 ന് സമൂഹസദ്യ, വൈകിട്ട് 5.30ന് കുംഭം എഴുന്നള്ളത്ത്,6ന് താലപ്പൊലി, 7ന്‌ ഭജനാമൃതം, 9.30ന് തിറമുടിയേറ്റം.