
പാലോട്: മോട്ടോർ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചു .ഭരതന്നൂർ ഗാർഡർ സ്റ്റേഷൻ ശ്രീ നിവാസിൽ എം. രതീഷ് (40 ) ആണ് മരിച്ചത്.കഴിഞ്ഞ നവംബർ ആറാം തീയതി രാത്രി എട്ടുമണിക്ക് പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് സമീപത്ത് ആറ്റുകടവ് പാലത്തിൽ വച്ചായിരുന്നു അപകടം .കല്ലറ - പാലോട് റോഡിൽ ഓടുന്ന അനാമിക എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയിരുന്നു രതീഷ്.ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിലേക്ക് പോകവെ ഇരു ചക്രവാഹനം ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു.. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഭാര്യ: തുഷാര, മകൻ: ത്രിദേവ്.