nidhin

ചാലക്കുടി: അന്നനാട്ടിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. മൂക്കന്നൂർ നടുവേലി നിധിൻ(31) മംഗലാപുരം ഏലക്കാട് വീട്ടിൽ വിബിൻ(36), മേലൂർകൂവക്കാട്ടുന്ന് നെടുമ്പിള്ളി വീട്ടിൽ യദു(26) എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാടുകുറ്റി അന്നനാട് സ്വദേശിയെയാണ് മർദ്ദിച്ച് പ്രതികൾ പണം തട്ടിയത്, കഴിഞ്ഞ മാസം 30 നായിരുന്നു സംഭവം. മേലൂർ സ്വദേശി മുക്കിൽ ബിജു എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ. മുഹമ്മദ് ഷിഹാബ് കുട്ടശേരി, എ.എസ്.ഐ ഷിജോ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിധീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് കുമാർ , ജിബിൻ വർഗ്ഗീസ്, ഹോംഗാർഡ് ജോയി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.