1

കോഴിക്കോട്: 7.56 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി കിനാലൂർ ഇരുൾ കുന്നുമ്മൽ യാസർ.കെ (27) യെയാണ് മെഡിക്കൽ കോളേജ് പൊലീസും ആന്റി നർക്കോട്ടിക് അസി.കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഐ.ജി പി ഷാഡോ ടീമും ചേർന്ന് പിടികൂടിയത്. ബംഗളൂരിൽ നിന്ന് എത്തിച്ച എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യകാർക്ക് എത്തിക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിൽപനയിലൂടെ പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. മെഡിക്കൽ കോളജ് എസ്. ഐ നിതിൻ, എസ്.ഐ രാധാകൃഷ്ണൻ, വിനോദ്, രഞ്ജു, ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവരും ആന്റി നർക്കോട്ടിക് ഷാഡോ എസ് ഐ മനോജ് എടയേടത്ത്, നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളായ ഷിനോജ്, സരുൺ ശ്രീശാന്ത്, തൗഫീഖ്, ഇബ്നു ഫൈസൽ അതുൽ പി, ശ്യാംജിത്ത്, അതുൽ ഇ.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.