പാലക്കാട്: പുതുവർഷം ആഘോഷിക്കുന്നതിനിടെ എലപ്പുള്ളി തേനാരി സ്വദേശി രാധാകൃഷ്ണനെ അടിച്ച് താടി എല്ല് തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുതലിത്തറ തേനാരി സ്വദേശികളായ അപ്പു എന്ന ശ്രീഹരി (23), വിഘ്‌നേഷ് (23), ഹരിരാജ് (20) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ്, പാലക്കാട് എ.എസ്.പി അശ്വതി ജിജി എന്നിവരുടെ നിർദ്ദേശ പ്രകാരം കസബ ഇൻസ്‌പെക്ടർ രാജീവ്, എസ്.ഐ ഷാഹുൽ ഹമീദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, പ്രശാന്ത് എന്നിവരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.