നെടുമങ്ങാട്: 15-മത് ബി.സി.വി സ്മാരക പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് നഗരസഭ ടൗൺ ഹാളിൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും.കവി അസീം താന്നിമൂട് പുരസ്കാരം ഏറ്റുവാങ്ങും.ബി.സി.വി സ്കൂൾ പ്രിൻസിപ്പൽ ശാലിനി.വി.നായരുടെ അദ്ധ്യക്ഷതയിൽ കവി പി.എസ് ഉണ്ണികൃഷ്ണൻ സ്വാഗതം പറയും.മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ഡയറക്ടർ ആശാലത തമ്പുരാൻ, സ്കൂൾ മാനേജർ സുനിൽകുമാർ.എസ് തുടങ്ങിയവർ പങ്കെടുക്കും.