
ബാലരാമപുരം: പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദൈവാലയ തിരുനാളിന് ഇന്നലെ കൊടിയേറി.ഇടവക വികാരി ഫാ.വിക്ടർ എവരിസ്റ്റസ് തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. ലഹരിവിരുദ്ധദിനമായ ഇന്ന് വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ മൈലമൂട് ഇടവകവികാരി ഫാ.സജിൻ തോമസ് മുഖ്യകാർമ്മികനാവും.ഫാ.ജോണി പുത്തൻവീട്ടിൽ ഐ.വി.ഡി വചനചിന്തനത്തിന് നേത്യത്വം നൽകും. തിരുനാളിനോടനുബന്ധിച്ച് അന്നം പുണ്യത്തിന്റെ നേത്യത്വത്തിൽ ആദ്യ എട്ട് ദിവസങ്ങളിൽ സ്നേഹസദ്യയും ഒരുക്കിയിട്ടുണ്ട്. 20,21 തീയതികളിൽ മികച്ച ദീപാലങ്കാരം നടത്തുന്നവർക്ക് കാട്ടുനടയിൽ ഡെക്കറേഷൻസ് ആൻഡ് ഇവന്റ്സ് ക്യാഷ് പ്രൈസ് സമ്മാനിക്കും.ഒന്നാം സ്ഥാനക്കാർക്ക് 10000,രണ്ടാം സ്ഥാനത്തിന് 5000, മൂന്നാം സ്ഥാനം നേടുന്നവർക്ക് 2500 രൂപയും സമ്മാനിക്കും.13ന് രാത്രി 8.30ന് ബി.സി.സിയുടെ കലാപരിപാടികളും 14ന് രാത്രി 8.30ന് സെബാനോസ് ടു.കെ24 കലാപരിപാടിയും,21ന് രാത്രി 9ന് ക്രിസ്തീയ ഭക്തിഗാനമേള.