ghss-paraniyam

നെയ്യാറ്റിൻകര: പരണിയം ജി.വി.എച്ച്.എസ്.എസിൽ ഒരു കോടി രൂപ ഉപയോഗിച്ച് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ. ആന്‍സലൻ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന എസ്.ദാസ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വത്സലകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് സന്തോഷ്, വാര്‍ഡ് മെമ്പർ ജെ.ജയകുമാരി, സ്കൂൾ പ്രിന്‍സിപ്പൽ റീന സത്യന്‍, ഹെഡ്മിസ്ട്രസ് അജിതാ രാജന്‍, പി.ടി.എ പ്രസിഡന്റ് എസ്.സജു എന്നിവർ പങ്കെടുത്തു.