കോവളം: വെങ്ങാനൂർ എച്ച്.എസ്.എസ് ഫോർ ഗേൾസിലെ 104ാംമത് വാർഷികാഘോഷവും രക്ഷകർത്തൃദിനവും മാദ്ധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠ‌ൻ നായർ ഉദ്ഘാടനം ചെയ്തു. ജി.കെ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ദീപ്തി ഗിരീഷ് അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉമ. വി.എസ് സ്വാഗതം പറഞ്ഞു. സീരിയൽ താരം മഞ്ജു വിജീഷ്, മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ ബീന. ടി.എസ്, സാഹിത്യകാരിയും പൂർവ വിദ്യാർത്ഥിയുമായ നീതു. യു.വി, പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രൻ നായർ, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രേമജ്കുമാർ,​ സ്കൂൾ സെക്രട്ടറി പ്രതീക്ഷ. ആർ.പി തുടങ്ങിയവർ സംസാരിച്ചു.