തിരുവനന്തപുരം : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500 - 87000 ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കണം.
അവസാന തീയതി ഫെബ്രുവരി 12. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.
ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കുന്ന ബാക്യാർഡ് മിനി ആർ.എ.എസ് യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്സ്, ത്രീ വിലർ ഐസ് ബോക്സ് എന്നീ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (തിരുവനന്തപുരം മേഖല) ഓഫീസിലോ, ബന്ധപ്പെട്ട മത്സ്യഭവനുകൾ മുഖേനയോ 19നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 2450773
ഭിന്നശേഷി കമ്മിഷണർ നിയമനം
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.kerala.gov.in.
തൊഴിലുറപ്പ്മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500 - 87000 ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കണം.
അവസാന തീയതി ഫെബ്രുവരി 12. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.
നിഷിൽ ഒഴിവുകൾ
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക് : http://nish.ac.in/others/career.
വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യനെ നിയമിക്കുന്നതിന് 20 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.