കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും സംഘമിത്ര ഫെെൻ ആർട്സ് സൊസെെറ്റിയും സംയുക്തമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 20ന് രാവിലെ 9ന് കായിക്കര ആശാൻ സ്മാരക ഹാളിൽ നടത്തുന്ന മത്സരത്തിൽ 7ാം ക്ലാസ് വരെയുളള വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലും 8 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരെ സീനിയേഴ്സ് വിഭാഗത്തിലും ഉൾപ്പെടുത്തും. ക്രയോൺ, സ്കെച്ച് പെൻ കളറിംഗുമാണ് നടത്തുക. ഡ്രോയിംഗ് പേപ്പർ നൽകും. വരയ്ക്കാനുളള സാമഗ്രികൾ വിദ്യാർത്ഥികൾ കൊണ്ടുവരണം. ഫസ്റ്റ്, സെക്കൻഡ്,തേർഡ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സൊസെെറ്റിയുടെ വക സർട്ടിഫിക്കറ്റും നൽകും. വിവരങ്ങൾക്ക് 9497905895, 9656664845.