
കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി.എസ് സ്കൂളിൽ മേനേജർ ഡോ. തോട്ടയ്ക്കാട് ശശിയുടെ സപ്തതി ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിട്രസ് എസ്.ഷീജ,അദ്ധ്യാപകരായ അനിത.എസ്,പി.ആർ.മനോജ് കുമാർ എന്നിവരുടെ യാത്ര അയപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗവും നടന്നു.ഇതോടൊപ്പം വിവിധകമിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.മുൻ ആകാശവാണി ഡയറക്ടർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രാജീവ്, ശ്രീവരാഹം വിജയൻ,ബാലമുരളി,ബിജു, അശോകൻ,പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.