
കാട്ടാക്കട:കേരള മൗണ്ടനീയറിംഗ് അസോസിയേഷന്റെ പതിനാലാമത് സംസ്ഥാന തല പർവ്വതാരോഹണ ചാമ്പ്യൻഷിപ്പ് നെയ്യാർഡാമിൽ തുടങ്ങി.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ ഉദ്‌ഘാടനം ചെയ്തു.കള്ളിക്കാട് സുനിൽ അദ്ധ്യക്ഷത വഹിച്ചു.അന്തർദേശീയ പർവ്വതാരോഹക പരിശീലകനും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.വി.അജിത്‌ലാൽ,ജോസിറ്റ് ജോസ് ,ഷൈലജ തുടങ്ങിയവർ സംസാരിച്ചു.
മലകയറ്റം, റിവർ ക്രോസിംഗ്,വാലി ക്രോസിംഗ്, ചിമിനി ക്ലൈംബിംഗ്,ജൂമറുകൾ തുടങ്ങിയ ഇനങ്ങളിലായി സീനിയർ- ജൂനിയർ- സബ് ജൂനിയർ ആൺ- പെൺ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്.