k

തിരുവനന്തപുരം: ജയ്പ്പൂരിൽ നടന്ന റോയൽ മിസ് ഇന്ത്യ മത്സരത്തിൽ എറണാകുളം സ്വദേശി ഋതു സാരംഗി ലാൽ (21) കിരീടം ചൂടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സുന്ദരിമാർ മാറ്റുരച്ച മത്സരത്തിൽ സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായിരുന്നു ഋതു. ലാൽ കൃഷ്ണന്റെയും സിനി ലാലിന്റെയും മകളാണ്. 2023ലെ ട്രിവാൻഡ്രം ലുലു ബ്യൂട്ടി ക്വീൻ, മിസ് വള്ളുവനാട് ടൈറ്റിൽ വിന്നർ തുടങ്ങിയ കിരീടങ്ങൾ ചൂടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫീമെയിൽ ഫാഷൻ കൊറിയോഗ്രാഫറായ ഋതു 100ലധികം റാമ്പുകളിൽ ചുവടു വച്ചിട്ടുണ്ട്.