roadinte-pani-thudangiyap

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 13,17 വാർഡുകളെ ബന്ധിപ്പിക്കുന്ന മങ്ങാട്ടുവാതുക്കൽ കാഞ്ഞിരംവിള അങ്കണവാടി റോഡ്‌ യാഥാർഥ്യമാകുന്നു. മങ്ങാട്ടുവാതുക്കൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് തുടങ്ങി കാഞ്ഞിരംവിള അങ്കണവാടി വരെ മുക്കാൽ കിലോമീറ്റർ വരുന്ന റോഡാണ് പ്രദേശത്തെ പതിനഞ്ചോളം പേർ സ്ഥലം നൽകിയതോടെ നി‌ർമ്മാണമാരംഭിച്ചത്. സമീപവാസിയായ എസ്. വിജയകുമാറും വാർഡ് അംഗം നാവായിക്കുളം അശോകനും മങ്ങാട്ട് വാതുക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരുടെ ആഗ്രഹം സഫലമായി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രം മേൽശാന്തി തേങ്ങയുടച്ചതോടെ മണ്ണുമാന്തി ഉപയോഗിച്ച് പണിയാരംഭിച്ചു. നാവായിക്കുളം അശോകൻ, എസ്.മണിലാൽ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.