photo

നെടുമങ്ങാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് മേഖല കമ്മിറ്റിയുടെ കീഴിലെ തേമ്പാമൂട് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ്‌ പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ പാലോട് കുട്ടപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വെഞ്ഞാറമൂട് ബാബു ഭരണസമിതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ വെള്ളനാട് സുകുമാരൻ,സന്തോഷ്‌ കുറ്റൂർ,ആര്യനാട് സുരേന്ദ്രൻ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ സിജിസുലൈമാൻ എന്നിവർ സംസാരിച്ചു.സക്കിർ ഹുസൈൻ നന്ദി പറഞ്ഞു.യൂണിറ്റ് ഭാരവാഹികളായി അജീം തേമ്പാമൂട് (പ്രസിഡന്റ്),സക്കിർ ഹുസൈൻ (ജനറൽ സെക്രട്ടറി),ഷഫീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.