തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് സെയിൽസ് മാനേജേഴ്സ് വെൽഫെയർ അസോസിയേഷൻ (പാസ്വ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വി.എസ്.ശിവകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്,പ്രൈവറ്റ് ഫാർമസി കൗൺസിൽ സംസ്ഥാന സെക്രട്ടറി അജയ്ലാൽ,പാസ്വ ഭാരവാഹികളായ പ്രശാന്ത് ആർ.നായർ,പി. മൻമോഹൻ,പാസ്വ സംസ്ഥാന സെക്രട്ടറി ദിനേശൻ പിള്ള,യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ,
വി.എസ്.ഗോപകുമാർ,പ്രദീപ്,എസ്.എസ്.അനീഷ്,എച്ച്.സുനിൽ,നെൽസൺ,നന്ദകുമാർ,ഗിരീഷ്,അഖിൽ,ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.