hi

കിളിമാനൂർ: വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരനെ ദേഹോപദ്രപം എല്പിച്ച യുവാവ് അറസ്റ്റിൽ. ചാരുപാറ, ചിറ്റിലഴികം, കുന്നുവിള വീട്ടിൽ നിന്നും വെള്ളല്ലൂർ, ചിന്ത്രനെല്ലൂർ, രാജീവ് നിവാസിൽ സജീവ് (40) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 8ഓടെ പ്രതിയുടെ ചിന്ത്രനെല്ലൂരിലുള്ള ഭാര്യാഗൃഹത്തിലായിരുന്നു സംഭവം. പ്രതിക്കെതിരെ ഭാര്യാമാതാവ് പൊലീസിൽ പരാതിപ്പെട്ടതും ഭാര്യാ സഹോദരൻ രാജീവ് പ്രതിയുടെ വാക്കത്തി എടുത്തുപയോഗിച്ചതിലുമുള്ള വിരോധം മൂലമാണ് വീട്ടിൽ അതിക്രമിച്ചു കയറി ദേഹോദ്രപം ഏൽപ്പിച്ചത്. രാജീവിനെ അസഭ്യം വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കയ്യിൽ കരുതിയിരുന്ന തേക്കിൻ തടികൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. അടിയേറ്റ് രാജീവിന്റെ കൈകളുടെ അസ്ഥികൾ പൊട്ടുകയും ശരീരമാസകലം മുറിവേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.