hi

കിളിമാനൂർ: കളഞ്ഞു കിട്ടിയ വജ്രമോതിരം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഗൃഹനാഥൻ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കിളിമാനൂർ അയ്യപ്പൻകാവ് നഗറിൽ നിന്ന് ശശികുമാറിന് ഒന്നരലക്ഷം രൂപ വില മതിക്കുന്ന വജ്രമോതിരം കളഞ്ഞുകിട്ടിയത്. തുടർന്ന് കാവ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. മോതിരത്തിന്റെ ഉടമ പി.കെ. ശശിധരൻ നായരെ കണ്ടെത്തി, ശശികുമാറിന്റെയും അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ കിളിമാനൂർ സി.ഐ ജയൻ മോതിരം കൈമാറി.