paddy-field-ookkode

നേമം: വെള്ളായണി കായലിന്റെ പരിസരത്ത് തൊഴിലാളികൾക്ക് അപകടക്കെണിയായി 150 ഏക്കറോളം ചതുപ്പ്ഭൂമി. കാടുപിടിച്ചും പുൽപ്പടർപ്പുകൾ വളർന്നും കിടക്കുന്ന ഈ ഭാഗത്ത് അപകടസാദ്ധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം കല്ലിയൂർ ഊക്കോട് വാറുവിളവീട്ടിൽ രാജേഷ് (മനോജ്-36) സഹപ്രവർത്തകർക്കൊപ്പം പുല്ല് ചെത്തിമാറ്റവെയാണ് വെള്ളത്തിലേക്ക് വീണത്.

ചതുപ്പുഭാഗത്തെ ചളിയും ആഴവുമാണ് രാജേഷിന്റെ ദാരുണ മരണത്തിന് കാരണമായത്. വെള്ളായണി കായൽ പരിസരത്തെ അപകടം പിടിച്ച ഈ ചതുപ്പുഭാഗത്ത് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് അധികൃതർ നൽകാറുണ്ടെങ്കിലും പ്രയോജനപ്പെടാറില്ല. സ്വകാര്യവ്യക്തികൾക്ക് ഈ ചതുപ്പുഭൂമി പ്രയോജനപ്പെടുത്താനാകില്ല. കാട്ടുചെടികൾ വളർന്ന് വെള്ളംനിറഞ്ഞ് കിടക്കുന്നത് വൃത്തിയാക്കിയിടുക മാത്രമാണ് ഇവർ ചെയ്യുന്നത്. കായൽപരിസരത്തെ ഈ ഭൂമിക്ക് കൃത്യമായ അതിർവരമ്പുകളുമില്ല.