ആറ്റിങ്ങൽ:കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണാർത്ഥം ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം എ.സി.എ.സി നഗറിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ.വി.എ.വിനീഷ് നിർവഹിച്ചു. മേഖല സെക്രട്ടറി സ.സുജിൻ ജാഥാ ക്യാപ്ടനും മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ജാഥാ മാനേജരും മേഖല ജോയിന്റ് സെക്രട്ടറി അഖില വൈസ് ക്യാ്ര്രപനുമായിട്ടുള്ള ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കുഴിമുക്കിൽ സമാപിച്ചു.സമാപന യോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അനസ് നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറി സുഖിൽ, പ്രസിഡന്റ് നന്ദുരാജ്,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത് തുടങ്ങിയവർ സംസാരിച്ചു.