തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഗണിതശാസ്ത്ര വിഭാഗം എസ്.ബി.ഐയുമായി ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ (ഹയർസെക്കൻഡറി) സെന്റ് തോമസ് സെൻട്രൽ സ്കൂൾ, ലെ കോൾ ചെമ്പക, സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ വിജയികളായി.ഹൈസ്കൂൾ വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയ,സെന്റ് തോമസ് സെൻട്രൽ സ്കൂൾ, ലെ കോൾ ചെമ്പക എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പുരസ്കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്.സുരേഷ് ബാബു, വകുപ്പ് മേധാവി ഡോ.കെ.ആർ.സന്തോഷ് കുമാർ,എസ്.ബി.ഐ അസി.ജനറൽ മാനേജർ ജി.അരുൺ, ക്വിസ് മാസ്റ്റർമാരായ ഡോ.കെ.മണിലാൽ,ഡോ.പ്രീനു,ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.മനോമോഹൻ ആന്റണി,കോ-ഓർഡിനേറ്റർ ഡോ.ആർ.എസ്.ഇന്ദു എന്നിവർ പങ്കെടുത്തു.