ബാലരാമപുരം: പെരിങ്ങമ്മല ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നാൽപ്പത്തിരണ്ടാമത് മഹോത്സവവും ലക്ഷദീപവും 28 ന് കൊടിയേറി ആറോട്ടോടെ ഫ്രെബ്രുവരി 4 ന് സമാപിക്കും.ക്ഷേത്രചരിത്രത്തിലാദ്യമായി ലക്ഷദീപം തെളിയിക്കൽ ഫ്രെബുവരി ഒന്നിന് നടക്കുകയാണ്. 28 ന് രാവിലെ 10 നും 10.30 നും മദ്ധ്യേ ക്ഷേത്ര തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 12.30 ന് സമൂഹസദ്യ,​ വൈകിട്ട് 6.30 ന് ദീപാരാധന, പുഷ്പാഭിഷേകം,​ 29 ന് വൈകുന്നേരം 6.30 ന് ദീപാരാധന യോഗീശ്വരപൂജ,​ രാത്രി 8 ന് കഥാപ്രസംഗം,​ 30 ന് ഉച്ചക്ക് 12 ന് സമൂഹസദ്യ,​ രാത്രി 8 ന് നാടകം കുചേലൻ,​ 31 ന് പതിവ് പൂജകൾ,​ ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12 ന് ലക്ഷദീപസദ്യ,​ 2 ന് വിളക്കിന് എണ്ണ പകരലും തിരി ഇടലും,​ 4 ന് പഞ്ചവാദ്യമേളം,​ 5 ന് ലക്ഷദീപസമർപ്പണം,​ 6.30 ന് ദീപാരാധന,​ 2 ന് രാത്രി 8.30 ന് ഓട്ടൻതുള്ളൽ,​ 3 ന് പതിവ് പൂജകൾക്ക് പുറമേ രാത്രി 7 ന് ഉറിയടി,​ 4 ന് രാവിലെ 11 ന് ആറാട്ട് സദ്യ,​ വൈകുന്നേരം 5 ന് തിരു:ആറാട്ട്.​