op

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ നഞ്ചിയമ്മയുടെ കഥ പകർന്നാടി എ ഗ്രേഡ് കരസ്ഥമാക്കി മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ മരണപ്പെട്ട ബിനുകുമാറിന്റെ മകൾ നന്ദന. ബി.ജെ. നന്ദന വിജയം കരസ്ഥമാക്കിയത് ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ചാണ്. അസുഖത്തെ മറികടന്ന് സ്റ്റേജിലെത്തിയ നന്ദനയുടെ പാട്ടും മാറിപ്പോയി, എന്നാൽ അത്തരം പ്രതിസന്ധികളെ കലാവൈഭവം കൊണ്ട് മറികടന്നാണ് ഈ അഭിമാനകരമായ നേട്ടം നന്ദന കൈവരിച്ചത്.
താങ്കളുടെ പ്രിയ സുഹൃത്തിന്റെ മകളെ കാണാനും അനുമോദിക്കാനുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാകമ്മിറ്റി തീരുമാനിച്ചതോടെ ഇന്നലെ വിടവാങ്ങിയ ബിനുകുമാറിന്റെ വീട്ടിലെത്തുകയും തിരു:റൂറൽ അഡീഷണൽ എസ്.പി എം.കെ സുൽഫിക്കറുടെ നേതൃത്വത്തിൽ നന്ദനയ്ക്ക് മെമന്റോ നൽകി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ പൊന്നാടയണിയിച്ചു. നെയ്യാറ്റിൻകര ഐ.പി. പ്രവീൺ, തിരുവനന്തപുരം റൂറൽ ജില്ലയുടെ പൊലീസ് സംഘടനകളുടെ ഭാരവാഹികളായ നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.