വർക്കല: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ ഇടവ യൂണിറ്റിന്റെ 32-ാമത് വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എസ്.സുധാകരൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എം.സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വാട്ടർ അതോറിട്ടി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, പി.എഫ്.ആർ.ഡി.എ ബിൽ പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുളള സാമ്പത്തിക ഉപരോധം പിൻവലിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. യൂണിറ്റ് സെക്രട്ടറി ബി.പ്രേംനാഥ്, വി.ജെ.അശോകൻനായർ, ബി.സന്തോഷ് കുമാർ, വാർഡ് മെമ്പർ ജെസി, ഇടവ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ശശാങ്കൻ, കെ.എസ്.എസ്.പി.യു വർക്കല റൂറൽ ബ്ലോക്ക് പ്രസിഡന്റ് എ.രവീന്ദ്രൻ, സെക്രട്ടറി എസ്.തുളസീധരൻ, ട്രഷറർ ബി.രതീഷ് കുമാർ, വൈസ് പ്രസിഡന്റ് സരസാംഗൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായ പി.രാധാമണി (പ്രസിഡന്റ്),ബി.പ്രേംനാഥ്,എസ്.ജയശ്രീ (വൈസ് പ്രസിഡന്റുമാർ),എം.സുരേഷ് കുമാർ (സെക്രട്ടറി),എം.അൻസാരി,ബി.സന്തോഷ് കുമാർ,ആർ.സുഷമ (ജോയിന്റ് സെക്രട്ടറിമാർ),ജി.സുനിൽകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.