sivagiri

ശിവഗിരി: ജനുവരി മാസത്തെ ചതയപൂജയും ശാന്തിഹവന യജ്ഞവും 15ന് രാവിലെ ശിവഗിരിയിൽ നടത്തും. ശാരദാമഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാൽ പൂജയ്ക്കുശേഷം രാവിലെ 10ന് ശാരദാമഠത്തിലെ മണ്ഡപത്തിൽ ശാന്തിഹവന യജ്ഞം നടക്കും. ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ട് സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന ശാന്തിഹവന യജ്ഞത്തിൽ ഗുരുദേവ ഭക്തർക്ക് പങ്കെടുക്കാം. ഭക്തജനങ്ങൾക്ക് സമിത്തുകൾ നൽകി അവരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ശാന്തിഹവന യജ്ഞം നടത്തുന്നത്.