തിരുവനന്തപുരം: പളളിച്ചൽ ഗവ. മോഡൽ ഹോമിയോ ഡിസ്പെൻസറിക്ക് ദേശിയ അംഗീകാരം. എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായ ഡിസ്പെൻസറിക്ക് ലഭിച്ചത്.ജില്ലയിലെ മൂന്ന് ഹോമിയോ സ്ഥാപനങ്ങൾക്കു മാത്രമാണ് ഈ നേട്ടം.മന്ത്രി വീണാ ജോർജാണ് അംഗീകാരം പ്രഖ്യാപിച്ചത്.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, സജിത് ബാബു,കെ.എസ്.പ്രിയ, എം.എൻ.വിജയാംബിക, ആർ.ജയനാരായണൻ, പി.ആർ.സജി എന്നിവർ പങ്കെടുത്തു.ക്വാളിറ്റി ടീമുകൾ രൂപീകരിച്ചാണ് ഡിസ്‌പെൻസറികളുടെ നിലവാരം ഉയർത്തിയത്. ഡിസ്പെൻസറിയിൽ ആർ.ജി.സി.ബിയുടെ ലാബ് പ്രവർത്തിക്കുന്നുണ്ട്.രണ്ടുവർഷമായി നടത്തിയ സേവനങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത്. ഒ.പി പൂർണമായും ഡിജിറ്റലാക്കി. ദേശീയ ആയുഷ് മിഷനും പള്ളിച്ചൽ പഞ്ചായത്തും ചേർന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയത്. മെഡിക്കൽ ഓഫീസർ ഡോ.സിമി സാരംഗ് നേതൃത്വം വഹിച്ചു.