jishnu

ചെന്നിത്തല: രണ്ടംഗ സംഘത്തിന്റെ ക്രൂര മർദനത്തിൽ യുവാവിന് പരിക്കേറ്റു. പ്രതികളിൽ ഒരാൾ പൊലീസ് പിടിയിലായി. ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കൽ വിനീതിനെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. നിരവധി കേസുകളിൽ പ്രതിയായ കാരാഴ്മ കിഴക്ക് പൂയപ്പള്ളിൽ ജോൺസൺ, മാവേലിക്കര പുതിയകാവ് വിഷ്ണുഭവനിൽ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പരിക്കേറ്റ വിനീത് ചികിത്സയിലാണ്. രണ്ടാം പ്രതിയായ ജിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോൺസൺ ഉടൻ പിടിയിലാകുമെന്നാണ് സൂചന. കഴിഞ്ഞ ജൂണിൽ മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് മാരകായുധവുമായി അക്രമം നടത്തി മൂന്ന് പേരെ പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ജോൺസൺ