abdul

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്ര​മിച്ച യു​വാവ് അ​റ​സ്റ്റിൽ. കാഞ്ഞിരപ്പള്ളി കോവിൽക​ടവ് മേച്ചേരിതാഴെ വീട്ടിൽ അബ്ദുൾ (23) നെയാണ് കാഞ്ഞിര​പ്പ​ള്ളി പൊലീസ് അറസ്റ്റ് ചെയ്ത​ത്. കാഞ്ഞിരപ്പള്ളി പ്രൈവ​റ്റ് ബ​സ് സ്റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവ​റ്റ് ബസുകാരുമായി വാക്ക് തർക്കം ഉണ്ടാകുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവ​റെ അ​സഭ്യം പ​റ​യു​കയും ആക്രമിക്കുകയുമായിരു​ന്നു. പരാതിയെ തുടർന്ന് കാഞ്ഞിര​പ്പ​ള്ളി പൊലീസ് കേ​സെ​ടുത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പിടി​കൂ​ടി. എസ്.എച്ച്. ഒ നിർമ്മൽ ബോസ്, എസ്.ഐമാരായ രാജേഷ്, ബേബി ജോൺ, സി.പി.ഒ ശ്രീരാജ് എന്നിവർ ചേർന്നാ​ണ് അറസ്റ്റ് ചെയ്തത്. അബ്ദുൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കി​യ പ്ര​തി​യെ റി​മാൻ​ഡ് ചെ​യ്​തു.