
തിരുവനന്തപുരം: മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എത്തിയ നവകേരളസദസ് വലിയ വിജയമെന്ന് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന കമ്മറ്റി വിലയിരുത്തി. സദസിൽ ഉയർന്ന നിർദ്ദേശങ്ങളിലെ തുടർനടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ജില്ലകളിൽ നിന്നുള്ള വിശദമായ റിപ്പോർട്ടാണ് യോഗത്തിൽ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരവുമായി മുന്നോട്ട് പോകാനും തീരുമാനമായി. സി.പി.ഐയുമായി ആലോചിച്ച് തീയതി തീരുമാനിക്കും. വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണത്തെ അവഗണിക്കാനും സി.പി.എം തീരുമാനിച്ചു. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും വിലയിരുത്തി. രണ്ട് ദിവസങ്ങളിലായി ചേർന്ന നേതൃയോഗങ്ങൾക്ക് ഇന്നലെ സമാപനമായി.