തിരുവനന്തപുരം : മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വലിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി ലയൺസ് പ്രസ്ഥാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കണമെന്ന് സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ സംഘടിപ്പിച്ച മെൽവിൻ ജോൺസ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സഹായം ആവശ്യമുള്ള ആളുകളുടെ എണ്ണം വർദ്ധിക്കുന്നു.അസുഖം വന്നാൽ ഭാരിച്ച ചെലവ് കാരണം കുടുംബങ്ങൾ നശിക്കുന്ന സ്ഥിതി.ഈ അവസ്ഥയിൽ ലയൺസ് ക്ലബിന് കൂടുതൽ സജീവമായി ഇടപെടാൻ കഴിയണം.ഡയാലിസിസ് ആവശ്യമുള്ളവർക്കും കാൻസർ രോഗികൾക്കും കൈത്താങ്ങാവണം.ഏറ്റവും സുതാര്യമായ സംഘടനയായ ലയൺസിലേക്ക് കൂടുതൽ പേരെ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസ്ട്രിക്ട് ഗവർണർ ബി.അജയ്യകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആർ.മുരുകൻ മുഖ്യാഥിതിയായി, ഡോ.എസ്.രാജീവ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സി.കെ.ജയചന്ദ്രൻ,ഡോ.എസ്.അജയകുമാർ, ഷാനിഫ.ബീവിഎച്ച്, ഹരിലാൽ.പി, ജ്യോതിഷ്കുമാർ,ഡോ.വി.എസ്.ജയകുമാർ,അനിൽകുമാർ.വി എന്നിവർക്ക് എക്‌സലൻസ് അവാർഡ് നൽകി.

അബ്ദുൾ വഹാബ്.എം, ജെയിൻ.സി.ജോബ്, ഡോ.ജയലക്ഷ്മി അജയ്യകുമാർ,മധുസൂദനൻ നായർ, സി.വി.ഹരി, എ.കെ.ഷാനവാസ്, ബി.അനിൽകുമാർ, ആർ.കെ.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. വി.എം.പ്രദീപ് സ്വാഗതവും രാജേഷ് സോമൻ നന്ദിയും പറഞ്ഞു.