hi

കല്ലറ: എസ്.എൻ.ഡി.പി യോഗം സി.കേശവൻ സ്‌മാരക കല്ലറ യൂണിയനിലെ വനിതാസംഘം വാർഷിക സമ്മേളനം കല്ലറ തമ്പോട് മുടിപ്പുര ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.

യോഗം കൗൺസിലറും വനിതാസംഘം വൈസ് പ്രസിഡന്റുമായ ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അജി എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം ചെയർപേഴ്സൺ ലാലി ബാലൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ ഡിവിപിൻ രാജ് പ്രതിഭകളെ ആദരിച്ചു.വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി ട്രഷറർ ഗീതാ മധു,തമ്പോട് ശാഖാ പ്രസിഡന്റ് കനകരാജൻ,സെക്രട്ടറി കെ.എസ്.മനു, അനീഷ് തട്ടത്തുമല എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം കൺവീനർ ലയ എസ്.എസ് നന്ദി പറഞ്ഞു.