hi

കിളിമാനൂർ: അഖിലേന്ത്യാ കിസാൻ സഭ കിളിമാനൂർ മണ്ഡലം സമ്മേളനം കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാൽ നായർ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എസ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷനായി.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കുശേഷം മുതിർന്ന കിസാൻ സഭ നേതാവ് ജി.ബാലൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. പി.പ്രസീത രക്തസാക്ഷി പ്രമേയവും ജി.ബാബുക്കുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ,സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം കാവല്ലൂർ കൃഷ്ണൻ നായർ,സി.പി.ഐ കിളിമാനൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി. എസ്.റെജി,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ. ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.കെ പുഷ്പരാജൻ സ്വാഗതവും ജി.എൽ.അജീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ജി.എൽ.അജീഷ്(പ്രസിഡന്റ),എസ്.ഷാനവാസ്,ജി.ചന്ദ്രബാബു,വി.ധരളിക(വൈസ് പ്രസിഡന്റുമാർ) ജി.ശിശുപാലൻ(സെക്രട്ടറി) ജി.മോഹൻകുമാർ,കെ.പുഷ്പരാജൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.