
തിരുവനന്തപുരം: 25 സെന്റുവരെയുള്ള സൗജന്യ വസ്തു തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള പ്രത്യേക അദാലത്തിന് ഇന്ന് തുടക്കം. 1,18,523 അപേക്ഷകളാണ് പരിഗണിക്കുന്നത്. ഏറ്റവും കുറവ് അപേക്ഷകരുള്ള (632) വയനാട്ടിലെ മാനന്തവാടി ആർ.ഡി.ഒയിലാണ് ആദ്യ അദാലത്ത്. അവസാനത്തേത് ഫെബ്രുവരി 17ന് കൂടുതൽ അപേക്ഷകരുള്ള (14,754) ഫോർട്ട് കൊച്ചിയിൽ.
അദാലത്തിന് പ്രത്യേക അപേക്ഷ വേണ്ട. നേരത്തെ നൽകിയ അപേക്ഷയിലെ ഫോൺനമ്പരിൽ അദാലത്തിലേക്കുള്ള ടോക്കൺ നമ്പർ അയയ്ക്കും. അക്ഷയ കേന്ദ്രത്തിലൂടെയാണ് അപേക്ഷിച്ചിട്ടുള്ളതെങ്കിൽ അവിടത്തെ നമ്പരിലേക്കാവും സന്ദേശമെത്തുക. തീർപ്പാവുന്നവയുടെ ഉത്തരവ് അന്നുതന്നെ നൽകും. 25സെന്റിനു മുകളിലുള്ള തരംമാറ്ര അപേക്ഷകളുടെ തീർപ്പാക്കൽ അദാലത്തിനുശേഷം വേഗത്തിലാക്കും.
അദാലത്ത് തീയതികൾ
മാനന്തവാടി- ഇന്ന്, കോട്ടയം, പാല-18, കാസർകോട്, കാഞ്ഞങ്ങാട്- 20, ഒറ്റപ്പാലം, പാലക്കാട്- 22, അടൂർ, തിരുവല്ല-23, ഇടുക്കി, ദേവികുളം-25, തലശ്ശേരി, തളിപ്പറമ്പ്-29, കോഴിക്കോട്, വടകര- ഫെബ്രുവരി ഒന്ന്, തിരൂർ, പെരിന്തൽമണ്ണ- 3, കൊല്ലം, പുനലൂർ- 5, തിരുവനന്തപുരം, നെടുമങ്ങാട്- 6, തൃശൂർ, ഇരിങ്ങാലക്കുട- 12, ആലപ്പുഴ, ചെങ്ങന്നൂർ- 15, മൂവാറ്റുപുഴ, ഫോർട്ട്‌കൊച്ചി-17.
3,68,711
ആകെ ഓൺലൈൻ അപേക്ഷകൾ
1,12,304
നേരത്തെ തീർപ്പാക്കിയത്