മുടപുരം: നടൻ പ്രേംനസീറിന്റെ 35ാം ചരമവാർഷിക ദിനമായ നാളെ രാവിലെ 10 മുതൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ "മറക്കില്ലൊരിക്കലും" എന്ന പേരിൽ പ്രേംനസീർ അനുസ്‌മരണ സമ്മേളനം നടക്കും.
മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം സ്വാഗതം പറയും. പ്രിൻസിപ്പൽ വി.ഉദയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സിനിമാതാരം ശ്രീലത നമ്പൂതിരി അനുസ്‌മരണ പ്രസംഗം നടത്തും.
ചലച്ചിത്ര സംവിധായകൻ ഷമീർ ഭരതന്നൂർ അവാർഡ് വിതരണം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.മനോന്മണി,പി.ടി.എ പ്രസിഡന്റ് എസ്.അനസ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,പി.ടി.എ വൈസ് പ്രസിഡന്റ് ഷെരീഫ് പനയത്തറ,എസ്.എം.സി ചെയർമാൻ ഷൈജു എസ്.എൽ,സ്റ്റാഫ് സെക്രട്ടറി ടി.അജയകുമാർ,വൈസ് പ്രിൻസിപ്പൽ ഡി.ബിന്ദു തുടങ്ങിയവർ സംസാരിക്കും.