a

കടയ്‌ക്കാവൂർ: റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീർക്കുന്നു.

ഇതിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി പഞ്ചായത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ജാഥ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, ജാഥാ ക്യാപ്ടൻ വിഷ്‌ണു മോഹന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ പര്യടനത്തിനുശേഷം ജാഥ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സമാപിച്ച സമ്മേളനം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ജറാൾഡ് ഉദ്ഘാടനം ചെയ്‌തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗം അനസ്, ജാഥാക്യാപ്ടൻ വിഷ്ണു മോഹൻ, വൈസ് ക്യാപ്ടൻ ജിതിൻ, നന്ദൂ ദാസ്, ദീപക്, വിഷ്‌ണു ദർശൻ, ഗൗരി എന്നിവർ സംസാരിച്ചു.