ayurveda

തിരുവനന്തപുരം: സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 45-ാമത് സംസ്ഥാന സമ്മേളനം

മേയ് 25,26 തീയതികളിൽ കോവളം കെ.ടി.ഡി.സി സമുദ്ര‌യിൽ നടക്കും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു.മുൻ മേയർ കെ.ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.സി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ സി.സി.ഐ.എം മെമ്പർ ഡോ. റാം മോഹൻ പാനൽ അവതരിപ്പിച്ചു.ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ.ജയ, ഡോ.വിജയൻ നങ്ങേലിൽ, ഡോ.വി.ജെ.സെബി, ഡോ.ദുർഗാ പ്രസാദ്, ഡോ.നളിനാക്ഷൻ,ഡോ.ഇന്ദുലേഖ, ഡോ.ജിജുരാജ്, ഡോ.എം.എസ്. നൗഷാദ് ,ഡോ.ബിജുകുമാർ, ഡോ.അനീഷ്, ഡോ.നന്ദു,ഡോ.ആനന്ദ് എസ്, ഡോ.അജിത് വി , ഡോ.ഇന്നസന്റ് ബോസ് തുടങ്ങിയവർ സംസാരിച്ചു.

മന്ത്രിമാരായ വീണാജോർജ്,വി.ശിവൻകുട്ടി ,മുഹമ്മദ് റിയാസ് എന്നിവരാണ് സ്വാഗതസംഘം മുഖ്യ രക്ഷാധികാരികൾ. എം.എൽ.എ മാരായ എം. വിൻസെന്റ്, ആന്റണി രാജു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്.പ്രിയ, ആയുർവേദ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, കോട്ടക്കൽ ആര്യ വൈദ്യശാല ട്രസ്റ്റി ഡോ.മാധവൻകുട്ടി വാര്യർ, സോമതീരം എം.ഡി ബേബി മാത്യു, ആരോഗ്യ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.നളിനാക്ഷൻ എന്നിവർ രക്ഷധികാരികളായും ഡോ.ആനന്ദ് എസ് ചെയർമാനായും ഡോ.അജിത്.വി ജനറൽ കൺവീനറായും 121അംഗ സ്വാഗതസംഘ കമ്മിറ്റിയാണ് രൂപീകരിച്ചത്.


.