തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നേതൃപഠന ശിബിരം നാളെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ഭാരവാഹികളായ കെ.പി.ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ,ജി.സുബോധൻ,വി.എസ്.ശിവകുമാർ,എം.വിൻസെന്റ് എം.എൽ.എ,ശരത്ചന്ദ്ര പ്രസാദ്, ബി.ആർ.എം.ഷഫീർ,കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഇ.ബി വിജയൻ,ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്,അടയമൺ മുരളീധരൻ,മാരായമുട്ടം രാജേഷ്,വർക്കല അൻവർ,എ.ഡി.സാബുസ്,ബാബുജി ഈശോ തുടങ്ങിയവർ സംസാരിക്കും.